ബിംബങ്ങൾ
"""""""""""""""""
നാലു ചില്ലുചുവരിനുള്ളിൽ
ശ്വാസത്തിൻ നിശ്വാസമില്ലാതെ
ശിലാ ശില്പമായ് എന്തിനു നിൽപ്പൂ നീ.......
മനുഷ്യകാപട്യത്തിൽ വിരിഞ്ഞപൂവിന്റെ
തേൻനുകരാൻ കാത്തുനിൽക്കയോ നീ.....
വേദനയില്ല, വികാരമില്ല പൊള്ളയായ
ജീവിതത്തിനുള്ളിലെ വെന്തു നീറിയ
ഓർമ്മകൾ മാത്രം, ബിംബമെന്ന
പേരുമാത്രം... എന്തിനു പൂജിപ്പൂ....
എന്തിനരാധിപ്പൂ....
പൂമാലകളുടെ അധിനിവേശം മനുഷ്യതിന്മകളുടെ കൊലക്കയറായ് രൂപ-
കൂട്ടിൽ എത്തി നോക്കുമ്പോൾ, നിസ്സഹായതയുടെ നേർരൂപമായി മാറുന്നുവോ നീ ദൈവമേ..
നൻമയുടെ പ്രതിരൂപമായ നിന്റെ വിശ്വ ആത്മാവിനെ,
ശിലയുടെ ഉള്ളിൽ ആണി അടിച്ചു കയറ്റുന്നുവോ മർത്യാ.....
എന്തിനു ശിക്ഷിപ്പൂ നീ...
എന്തിനു വഞ്ചിപ്പൂ നീ...
കരുണയുടെ രൂപമേ...
നൻമയുടെ ആത്മാവേ...
നിനക്ക് മുന്നിൽ ഞാനർപ്പിക്കുന്നു
എൻ കണ്ണീർ പൂക്കൾ..
ശിലക്കു മുന്നിലല്ല,
നിൻ ആതാമാവിനു മുന്നിൽ, നിൻ നോവിനു മുന്നിൽ, സ്നേഹത്തിൻ കുങ്കുമപ്പൂക്കൾ
വാരി വിതറുന്നു ഞാൻ....
ശിലയാക്കിയതിനു മാപ്പ്.... മാപ്പ്... മാപ്പ്....










































