ബിംബങ്ങൾ
പ്രപഞ്ചം കണ്ടതിൽ വെച്ച് ഏറ്റവും പ്രഗൽഭനായ ശില്പി ചിതറികിടന്നിരുന്ന കണങ്ങൾ ഓരോന്നും ചേർത്ത് വെച്ച് ഊർജം അവയിൽ നിറച്ച് സ്വന്ത കരങ്ങളാൽ പഞ്ചഭൂതങ്ങളെ തിരഞ്ഞെടുത്ത്, താൻ മെനയുന്നതിൽ വെച്ച് ഏറ്റവും ഓജസ്സുറ്റതാവണമെന്ന് കണ്ട് നിർമിച്ച ശില്പങ്ങളാണ് ഇക്കാണ്ന്ന നമ്മുടെ ശരീരങ്ങളെല്ലാം. വെറും മണ്ണിനാൽ തീർത്ത ബിംബങ്ങളാ(Idols)യിരുന്ന നമ്മിൽ തന്റെ ജീവശ്വാസം ഊതിയപ്പോഴാണ് നാം ആത്മാവുള്ളവരായി തീർന്നത്. സകലത്തെയും പരിപാലിക്കാനും സ്വയം കീഴ്പ്പെടാനും കീഴ്പ്പെടുത്താനും ഉള്ള ചിന്താശേഷി മനുഷ്യന് ലഭിച്ചു.ഈ പ്രളയകാലത്താണ് നഷ്ടമായെന്ന് കരുതിയിരുന്ന മൂല്യങ്ങൾ വീണ്ടും മനസ്സുകളെ ഉണർത്തിയത്. ജീവന് വേണ്ടി പിടഞ്ഞവരെ വേർതിരിവില്ലാതെ രക്ഷയുടെ കൈ നീട്ടി ജീവിതത്തിലേക്ക് തിരിച്ചത്തിച്ചവർ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ ഉള്ളവരായിരന്നു. ഒരു പുനർ ചിന്തനത്തിന് നാമെല്ലാം സാക്ഷികളായി. അതിജീവിച്ചു.
അധിനിവേശശക്തിക്കു മുന്നിൽ മരണഭയമില്ലാതെ നിവർന്നു നിന്ന പഴയ നിയമ ചരിത്രത്തിലെ ആ മൂന്ന് ചെറുപ്പക്കാർ ഏവർക്കും സുപരിചിതരാണ്. സർവ്വധികാരിയായ നെബുഖദ്നെസർ രാജാവ് പോലും വണങ്ങി നിന്ന മനുഷ്യനിർമിതമായ ബിംബത്തെ നമിക്കാതെ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്ന അവർ നമുക്കെല്ലാം മാതൃകയാണ്.ജാതി, മത, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാങ്കേതിക മേഖലകളിലെല്ലാംഇത്തരം ബാൽ ബിംബങ്ങൾ (idols) പുതുതലമുറക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുകയാണല്ലോ. മനുഷ്യത്വരഹിതമായ ആശയങ്ങളായും ആൾ ദൈവങ്ങളായും രാഷ്ട്രീയ- സാമ്പത്തിക നയങ്ങളായും നൂതന സാങ്കേതിക വിദ്യകളായും അവ നമ്മുടെ ചിന്താമേഖലകളെ സ്വാധീനിക്കുന്നു.
മാത്രമല്ല, 'ബിംബ(image)വൽക്കരിക്കപ്പെട്ട ദൈവ'വും ആചാരങ്ങളും യഥാർത്ഥ വിശ്വാസത്തിനു വിലങ്ങുതടിയായി കിടക്കുന്നു. പ്രപഞ്ചവ്യാപിയായ ദൈവത്തെ കേവലം ഒരു ശില്പത്തിലേക്ക് നാം ചുരുക്കിയെടുത്തു. മനുഷ്യന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു പ്രൊക്രൂസ്റ്റസിനെ പോലെ ദൈവത്തെ 'പ്രത്യയശാസ്ത്രക്കട്ടിലിൽ'കിടത്തി ആ കൈകാലുകൾ അരിഞ്ഞു കളയുകയാണ്.നാം കാണുന്നതും കേൾക്കുന്നതുമെല്ലാം യാഥാർഥ്യത്തിന്റെ ഒരു പതിപ്പ് മാത്രമാണ്.ആവശ്യക്കാർക്ക് അനുസരിച്ചു മാറ്റങ്ങൾ വരുത്തിയവ !
ഈ ബിംബങ്ങളെയെല്ലാം (steriotypic images) ഉടച്ചുവാർക്കേണ്ട ഉത്തരവാദിത്തം യുവാക്കളിലാണ്.'പലമ'യുടെ ഈ ലോകത്ത് ബുദ്ധിപരമായ തിരഞ്ഞെടുപ്പിലാണ് നമ്മുടെ മിടുക്ക്.
വെറും ബിംബങ്ങൾ(idols)ആയിരുന്ന ആദിമ ശരീരങ്ങളിൽ ദൈവമൂതിയ അതേ ജീവൻ തന്നെയല്ലേ നമ്മിൽ ഇപ്പോഴും വ്യാപിക്കുന്നത് !
-Alanchristy Joy