10/05/2018

Greek Mythology

The Greeks believe that Prometheus is the Potter God. He makes man from clay. One day, he decided to sculpt a statue of Truth, who would control the behaviour of the people.

While he was working, Jupiter suddenly called him. Prometheus had an assistant called Trickery. No cunning Trickery was left in charge of the workshop, while Prometheus was away at Jupiter’s command.

Trickery sculptured a statue of the same size, form and features as Truth. When the statue was almost done, he realised there was not enough of clay to use for the feet. However, just then, Prometheus

returned. Trickery quickly sat down on his seat. He was trembling with fear. He thought his master would get angry to see his work.

Prometheus said, “Oh! This is very good work, both the statues are alike!”

Now, Prometheus wanted to get all the praise for his own skill. He put both statues in the oven to bake. Then he brought them both to life. Truth walked away, but the other statue without feet, kept standing.

The statue, which was indeed a copy was just a result of a trick. Thus, it was named Falsehood.

Truth will always win over falsehood.

കഥ 'മാർബിൾ പ്രതിമ '

ആ മനോഹരമായ നഗരമധ്യത്തിൽ മാർബിൾ പതിച്ച ഒരു മ്യൂസിയം ഉണ്ടായിരുന്നു.ഒത്ത നടുക്കായി ഒരു വലിയ മാർബിൾ പ്രതിമയും.മ്യൂസിയം സന്ദർശിക്കുവാൻ  ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും ആളുകൾ വന്നിരുന്നു.ഭീമാകാരനായ പ്രതിമയെ നോക്കി അവരെല്ലാം അത്ഭുതം കൂറി.

ഒരു രാത്രി മാർബിൾ പതിച്ച നിലം പ്രതിമയോട് സംസാരിക്കാൻ തുടങ്ങി.

"ഹേയ്, ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇത്രയധികം ആളുകൾ വന്ന് നിന്നെ ആരാധിക്കുന്നു. അതും എന്റെ മേൽ ചവിട്ടി എന്നെ ഒഴിവാക്കി നിന്നുകൊണ്ട്. ഇത് എന്തൊരു അവസ്ഥയാണ് ? "

പ്രതിമ പറഞ്ഞു,
"പ്രിയ സഹോദരാ  നീ ഓർക്കുന്നില്ലേ. നമ്മൾ ഇരുവരും വന്നത് ഒരേ ഇടത്തു  നിന്നായിരുന്നു"

"അതെ. ഓർമ്മിക്കുന്നു. അതുകൊണ്ട് തന്നെയാണ് പറഞ്ഞത് എന്നോടിവർ ചെയുന്നത് അനീതിയാണ്. നമ്മൾ ഒരേയിടത്തു നിന്നും ജനിച്ചു. പക്ഷെ ഈ ലോകം വിവേചനം കാണിക്കുന്നു. ഇത് അനീതിയാണ്"

"അതെ. നീ എന്റെ സഹോദരൻ ആണ്. നീ ഓർക്കുന്നോ ശില്പി നിന്റെ മേൽ ശില്പം കൊത്തുവാൻ തുടങ്ങിയപ്പോൾ നീ തടുത്തത് ?"

"ഉണ്ട്. ഞാൻ അയാളെ വെറുക്കുന്നു. എന്തൊരു മൂർച്ചയുള്ള ആയുധങ്ങളാണ് അയാളുടെ കൈയിൽ ഉണ്ടായിരുന്നത് !"

"നീ അദ്ദേഹത്തെ വക വെച്ചില്ല. ആ കൈകൾക്ക് നിന്റെ മേൽ പണിയുവാൻ കഴിഞ്ഞില്ല. പകരം എന്നെ തിരഞ്ഞെടുത്തു. എനിക്കറിയാമായിരുന്നു അദ്ദേഹത്തിന്റെ അധ്വാനം എന്നിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ! വേദനിപ്പിച്ചെങ്കിലും ആ ആയുധങ്ങളെ എന്റെ മേൽ വർത്തിക്കുവാൻ ഞാൻ അനുവദിച്ചു"

"പക്ഷെ എത്ര വേദനാജനക മായിരുന്നു അത് !"

"സഹോദരാ, ജീവിതത്തിൽ ഓരോന്നിനും വില ഉണ്ട്. പാതിയിൽ വെച്ചു നീ തടുത്തു മടുത്തു പോയി. അങ്ങനെയിരിക്കെ നിന്റെ മുന്നിൽ എത്തിയവരെ പഴിച്ചിട്ട് എന്ത് കാര്യം ?"

മാർബിൾ നിലം പ്രതിമയുടെ വാക്കുകളിലേക്ക് കൂടുതൽ ഇറങ്ങി ചെന്നു കൊണ്ടിരുന്നു.

കഥ ' ബുദ്ധി '


കുറ്റവാളിയെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു ഹോംസും വാട്സനും.ഒരു മരുഭൂമിയിൽ ടെന്റ് കെട്ടി ഉറങ്ങുന്നു സമയത്ത് ഹോംസ് വാട്സനെ തട്ടിവിളിച്ചു.
"നീ കണ്ടില്ലേ മാനത്തു നക്ഷത്രങ്ങളെ ?"
"കണ്ടു"
"നിനക്കെന്തു തോന്നുന്നു ?"
"എന്ത് തോന്നാൻ ?നക്ഷത്രങ്ങളുടെ വിന്യാസം വെച്ച് നോക്കിയാൽ ഇപ്പോൾ രാവിലെ മൂന്നു മണി ആയിക്കാണും"
"മറ്റൊന്നും തോന്നുന്നില്ലേ ?"
"ങ്ങും... ഈ രാത്രിയിൽ ഞാൻ കവി ആയിപ്പോകുന്നു. ആകാശതോപ്പിലെ നക്ഷത്രപ്പൂക്കൾ !. അല്ല നിനക്കെന്താ തോന്നിയത് ?"
"നല്ല കവിത.മിസ്റ്റർ കവീ,നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയെടോ  !"
(കാണേണ്ട കാര്യമൊഴിച്ച് ബാക്കിയുള്ളതെല്ലാം കാണുന്ന ബുദ്ധിമാൻമാർക്ക്‌ സമർപ്പണം)

          -കടപ്പാട്

ചിരി നുറുങ്ങുകൾ

*പ്രസംഗം അങ്ങനെ നീണ്ടു നീണ്ടു പോവുകയായിരുന്നു. അവസാനം അച്ചനുS ചെറിയൊരു മനസ്ഥാപം തോന്നി."ക്ഷമിക്കണം ഞാൻ വാച്ച് ഉപയോഗിക്കില്ല എന്നു നിങ്ങൾക്ക് അറിയാമല്ലോ. സമയം അല്പം നീണ്ടു പോയി".
അപ്പോൾ ഒരു അമ്മച്ചി എണീറ്റു : " അച്ചാ വാച്ച് എന്തിനാ ?ഭിത്തിയിൽ കലണ്ടർ കിടപ്പുണ്ടല്ലോ"

*മകൻ അമ്മയോട് പറഞ്ഞു, അമ്മാ ഞാൻ ഇനി ആ സ്കൂളിലേക്കില്ല. കുട്ടികൾക്കും അധ്യാപകർക്കും എന്നെ കണ്ണിൽ കണ്ടു കൂടാ.
അമ്മ മകനെ ധൈര്യപ്പെടുത്തി. അതൊക്കെ അങ്ങനെയായിരിക്കും.നീ പോയേ പറ്റൂ. നീയാ സ്കൂളിന്റെ പ്രിൻസിപ്പാൾ ആണെന്ന കാര്യം മറക്കരുത് !

5/30/2018

എഡിറ്റോറിയൽ(ഒക്ടോബർ 2018)

ബിംബങ്ങൾ
പ്രപഞ്ചം കണ്ടതിൽ വെച്ച് ഏറ്റവും പ്രഗൽഭനായ ശില്പി ചിതറികിടന്നിരുന്ന കണങ്ങൾ ഓരോന്നും ചേർത്ത് വെച്ച് ഊർജം അവയിൽ നിറച്ച് സ്വന്ത കരങ്ങളാൽ പഞ്ചഭൂതങ്ങളെ തിരഞ്ഞെടുത്ത്, താൻ മെനയുന്നതിൽ വെച്ച് ഏറ്റവും ഓജസ്സുറ്റതാവണമെന്ന് കണ്ട് നിർമിച്ച ശില്പങ്ങളാണ് ഇക്കാണ്ന്ന നമ്മുടെ  ശരീരങ്ങളെല്ലാം. വെറും മണ്ണിനാൽ തീർത്ത ബിംബങ്ങളാ(Idols)യിരുന്ന നമ്മിൽ തന്റെ ജീവശ്വാസം   ഊതിയപ്പോഴാണ് നാം ആത്മാവുള്ളവരായി തീർന്നത്. സകലത്തെയും  പരിപാലിക്കാനും സ്വയം കീഴ്പ്പെടാനും കീഴ്പ്പെടുത്താനും ഉള്ള ചിന്താശേഷി മനുഷ്യന്  ലഭിച്ചു.ഈ പ്രളയകാലത്താണ് നഷ്ടമായെന്ന് കരുതിയിരുന്ന മൂല്യങ്ങൾ വീണ്ടും മനസ്സുകളെ  ഉണർത്തിയത്. ജീവന് വേണ്ടി പിടഞ്ഞവരെ വേർതിരിവില്ലാതെ രക്ഷയുടെ കൈ നീട്ടി  ജീവിതത്തിലേക്ക് തിരിച്ചത്തിച്ചവർ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ ഉള്ളവരായിരന്നു. ഒരു പുനർ ചിന്തനത്തിന് നാമെല്ലാം സാക്ഷികളായി. അതിജീവിച്ചു.

അധിനിവേശശക്തിക്കു മുന്നിൽ മരണഭയമില്ലാതെ നിവർന്നു നിന്ന പഴയ നിയമ ചരിത്രത്തിലെ ആ മൂന്ന് ചെറുപ്പക്കാർ ഏവർക്കും  സുപരിചിതരാണ്. സർവ്വധികാരിയായ നെബുഖദ്നെസർ രാജാവ് പോലും വണങ്ങി നിന്ന മനുഷ്യനിർമിതമായ ബിംബത്തെ നമിക്കാതെ തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്ന അവർ നമുക്കെല്ലാം മാതൃകയാണ്.ജാതി, മത, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാങ്കേതിക മേഖലകളിലെല്ലാംഇത്തരം ബാൽ ബിംബങ്ങൾ (idols)  പുതുതലമുറക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുകയാണല്ലോ. മനുഷ്യത്വരഹിതമായ ആശയങ്ങളായും ആൾ ദൈവങ്ങളായും രാഷ്ട്രീയ- സാമ്പത്തിക നയങ്ങളായും നൂതന സാങ്കേതിക വിദ്യകളായും അവ നമ്മുടെ ചിന്താമേഖലകളെ സ്വാധീനിക്കുന്നു.

മാത്രമല്ല, 'ബിംബ(image)വൽക്കരിക്കപ്പെട്ട ദൈവ'വും ആചാരങ്ങളും യഥാർത്ഥ വിശ്വാസത്തിനു വിലങ്ങുതടിയായി കിടക്കുന്നു. പ്രപഞ്ചവ്യാപിയായ ദൈവത്തെ കേവലം ഒരു ശില്പത്തിലേക്ക് നാം ചുരുക്കിയെടുത്തു. മനുഷ്യന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു പ്രൊക്രൂസ്റ്റസിനെ പോലെ ദൈവത്തെ 'പ്രത്യയശാസ്ത്രക്കട്ടിലിൽ'കിടത്തി ആ കൈകാലുകൾ അരിഞ്ഞു കളയുകയാണ്.നാം കാണുന്നതും കേൾക്കുന്നതുമെല്ലാം യാഥാർഥ്യത്തിന്റെ ഒരു പതിപ്പ് മാത്രമാണ്.ആവശ്യക്കാർക്ക് അനുസരിച്ചു മാറ്റങ്ങൾ വരുത്തിയവ !

ഈ ബിംബങ്ങളെയെല്ലാം (steriotypic images) ഉടച്ചുവാർക്കേണ്ട ഉത്തരവാദിത്തം യുവാക്കളിലാണ്.'പലമ'യുടെ ഈ ലോകത്ത്  ബുദ്ധിപരമായ തിരഞ്ഞെടുപ്പിലാണ് നമ്മുടെ മിടുക്ക്.
വെറും ബിംബങ്ങൾ(idols)ആയിരുന്ന ആദിമ ശരീരങ്ങളിൽ ദൈവമൂതിയ അതേ ജീവൻ തന്നെയല്ലേ നമ്മിൽ ഇപ്പോഴും വ്യാപിക്കുന്നത് !
                               -Alanchristy Joy

5/15/2018

സെക്രട്ടറിയുടെ കത്ത്

പ്രിയ യുവജനങ്ങളെ,
ദൈവകൃപയാൽ ഈ വർഷവും നല്ല രീതിയിൽ ഏരിയ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ നമുക്ക് കഴിയുന്നുണ്ടല്ലോ.പ്രതിസന്ധികൾക്കിടയിലും ഇത് സാധിക്കുന്നതാണ് ഒരു ക്രിസ്തീയ സംഘടനയുടെ ശക്തി.
ഒക്ടോബർ '18 ഏകദിന ധ്യാന യോഗത്തിൽ  സിനഡ് മിഷൻ ഡയറക്ടർ റവ.മാക്സിൻ ജോൺ ആണ്  സന്ദേശം നൽകുന്നത്.
കൂടാതെ ഇത്തവണ മാഗസിൻ വിഷയം 'ബിംബങ്ങൾ'(Idols) എന്നതാണല്ലോ.ഒരു മഹാ പ്രളയം നേരിട്ട നമ്മുടെ നാട്ടിൽ ഈ വിഷയം പ്രസക്തമായിരിക്കും. ബിംബവൽക്കരിക്കപ്പെടുന്ന സമൂഹം എന്ന പ്രയോഗം ഈ അവസരത്തിൽ മാറ്റി ചിന്തിക്കപ്പെടേണ്ടതുണ്ടോ  മൂല്യങ്ങൾ തിരികെ വന്നുവോ എന്നൊക്കെയുള്ള ചിന്തകൾ ഇവിടെ ഉയർന്നു വരുന്നു.
ആത്മീയ, ആത്മീയെതര പ്രവർത്തനങ്ങളിൽ കാലിക്കറ്റ്‌ ഏരിയ ഉയർന്നു വരട്ടെ എന്ന് ആശംസിക്കുന്നു.
                                    സെക്രട്ടറി
                                    രാഹുൽ കിങ്സ്റ്റൺ

5/09/2018

കവിത 'ഞാൻ എന്ന ചോദ്യത്തിന് ' -റിയ സ്റ്റാൻലി, ഫറോക്ക്

(കവിത രചന, ഒന്നാം സ്ഥാനം- 2018 മലബാർ ഡയോസിസൻ കലാമേള)

ഒരിറ്റു ചോരയിൽ ഉടലെടുത്ത ഞാൻ
മണ്ണിതിൽ പിറന്നതെന്തിനുവേണ്ടി
ഇരു കയ്യും കൂപ്പി അന്നു ഞാൻ ചോദിച്ചു അന്നു നീ ഉത്തരമരുളി നാഥാ... ഞാനോർക്കുന്നു
ഞാൻ ഞാനായി മാറുന്ന നിമിഷത്തിനു വേണ്ടി
ആയിരുന്നല്ലോ നീ എന്നെ സൃഷ്ടിച്ചത് എന്ന്
അന്നു മുതൽ ഞാൻ തേടുകയാണ്
എന്നെ ഞാനായി മാറ്റുന്ന ആ ഒരു നിമിഷത്തിനായി
നിറങ്ങളുടെ താഴ്‌വരയിലാണെന്ന് കരുതി
ഞാൻ എന്നെത്തന്നെ സ്വയം തിരയുമ്പോഴും
ഭീതിയുടെ ഇരുട്ടിലേക്ക് നീ എന്നെ മറച്ചു നിർത്തി
അന്നു ഞാൻ അതേ ചൊല്ലി
ഖേദിച്ചു,എന്നുള്ളിലെ നിന്നെ ഞാൻ കുറ്റപ്പെടുത്തി
പക്ഷെ ഇന്ന് ഞാൻ അറിയുന്നു
നിറങ്ങളുടെ താഴ്‌വരയെക്കാൾ നല്ലത് ഇരുട്ടിന്റെ മറവാണെന്ന് !
അവിടെ സ്വന്തം നിഴലിനെപ്പോലും ഭയക്കേണ്ടല്ലോ.
ഇന്ന് ഞാൻ തിരിച്ചറിയുന്നു എന്നിലെ എന്നെ
എന്നെ ഞാനാക്കിയത് നീയാണ് !
അതേ,
ഞാനെന്ന ചോദ്യത്തിന് നീ തന്ന ഉത്തരം
നിന്റെ പേർ തന്നെയല്ലേ നാഥാ.. !

അച്ചന്റെ കത്ത് 'ബിംബങ്ങൾ' (ഒക്ടോബർ 2018)

കോടിക്കണക്കിന് അത്താഴപ്പട്ടിണിപ്പാവങ്ങളന്തിയുറങ്ങുന്ന നാട്ടിൽ കാക്കയ്ക്ക് കാഷ്ഠിക്കുവാൻ വേണ്ടി മാത്രം ലക്ഷം കോടികളുടെ പ്രതിമകൾ സ്ഥാപിച്ച് രാജ്യപുരോഗതി കാണിക്കുന്ന ഒരു രാജ്യം. നിരന്തരം അനീതികൾ മാത്രം ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരണ ശേഷിയും, ശംബ്ദവും ചലനവും നഷ്ടപ്പെട്ട് പ്രതിമകളാക്കപ്പെട്ട ഒരു ജനത. സഹോദരങ്ങളുടെയും സമസൃഷ്ടികളുടെയും പ്രാണവേദനകൾ പോലും നിർവ്വികാരതയോടെ ഒരു Selfie Stick മായി ഒപ്പിയെടുക്കാൻ വെമ്പുന്ന പുതുതലമുറ. ചുറ്റിലും നിർജ്ജീവവും നിർവ്വികാരവുമായ ബിംബങ്ങൾ മാത്രം - ചലനമറ്റ, കരുണയറ്റ, സ്വപ്നമറ്റ വെറും പ്രതിമകൾ - നാം!!!.

ഇതിനപവാദമായ ചിലരെങ്കിലും ചിലപ്പോഴെങ്കിലും അവതരിക്കാറുണ്ട് - എങ്കിലും സമൂഹമവരേയും അവരുടെ ആദർശങ്ങളേയും ബിംബവത്കരിച്ച് ചില്ലുകൂട്ടിലടച്ച് പടിക്ക് പുറത്ത് നിർത്തിയിട്ടേയുള്ളു - ഗാന്ധിയും ശ്രീനാരായണ ഗുരുവുമൊക്കെ ഉദാഹരണം മാത്രം.എന്നാൽ നമ്മുടെ സമൂഹത്തിൽ മൂല്യങ്ങൾ  ഒന്നും അണഞ്ഞു പോയിട്ടില്ല എന്ന് വിളിച്ചു പറയുകയാണ് ഈ കഴിഞ്ഞ വെള്ളപ്പൊക്കവും രക്ഷയ്ക്കായി ദൂതന്മാരെന്നോണം ഓടിപ്പാഞ്ഞെത്തിയ കുറേ മനുഷ്യരും.
1 രാജാ 18:27 ൽ ഏലിയാപ്രവാചകൻ ബാൽ വിഗ്രഹത്തിന്റെ പ്രവാചകൻമാരേ കളിയാക്കുന്നതിങ്ങനെയാണ് - ' ഉറക്കെ വിളിക്കൂ, അവൻ ധ്യാനിക്കുകയായിരിക്കാം അല്ലെങ്കിൽ വെളിക്ക് പോയതായിരിക്കാം, അല്ലെങ്കിൽ യാത്രയിലോ ഉറക്കമോ ആയിരിക്കാം '. കണ്ണുതുറക്കാത്ത,കരയാനറിയാത്ത, ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളാണ് ദൈവങ്ങൾ എന്ന് കവി പാടുന്നു.
എന്നാൽ ജീവനുള്ള ദൈവം മയങ്ങുകയില്ല, ഉറങ്ങുകയുമില്ല (സങ്കീ 121) എന്ന് സത്യവേദപുസ്തകം അടിവരയിടുന്നു.

ബുദ്ധന്റെ ശിലാപ്രതിമ കണ്ടിട്ടുണ്ടോ ? കാലുകൾ പിണച്ച്, കരങ്ങൾകൂപ്പി, കണ്ണുകൾ അടച്ച്, ഒരു വെളുത്ത ചിരിയുമായി ധ്യാനത്തിൽ ഇരിക്കുന്ന രൂപം. ജീവിത യാഥാർത്യങ്ങൾക്കെതിരെ കണ്ണുകൾ അടച്ച് ! . ജീവിതത്തിലെ കൊടും യാതനയിൽ നിന്നും ദു:ഖങ്ങളിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടം തന്നെയായിരുന്നെല്ലോ ആജീവതം മുഴുവൻ. എങ്കിലും വേദപുസ്തകം ഒരു രൂപം നമ്മുടെ ഹൃദയത്തിൽ വരച്ചിടുന്നുണ്ട്- ഒറ്റയാക്കപ്പെട്ട, കാലുകൾ ഭാരം മൂലം തിരിഞ്ഞു പോയ, കരങ്ങൾ ആണികളാൽ തറക്കപ്പെട്ട, കീറി മുറിക്കപ്പെട്ട ഉടലുള്ള, കരുണാർദ്രമായ തുറന്ന കണ്ണുകളുള്ള, ദഹാർത്തമായ ഉണങ്ങി വരണ്ട അധരമുള്ള, പിതാവിനാലും മനുഷ്യരാലും ഉപേക്ഷിക്കപ്പെട്ട ക്രിസ്തുവിന്റെ രൂപം. ജീവിതത്തിലെ വേദനകളിൽ നിന്ന് ഒളിച്ചോടുവാനല്ല, ജീവിത യാഥാർത്യങ്ങളേ സധൈര്യം നേരിടുവാനും, മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുവാനും ഈ കാഴ്ച നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്.സമസൃഷ്ടികളേ സ്വന്ത ജീവിതം പോലെ സ്നേഹിച്ച ദൈവപുത്രൻ ജീവിതത്തോട് മുഖം തിരിച്ചില്ല. തന്റെ സ്വപ്നങ്ങളും, അധ്വാനവും, സമയവും,ജീവിതം മുഴുവനും, സ്വന്ത ജീവൻ തന്നെയും മറ്റുള്ളവർക്ക് വേണ്ടിയായിരുന്നില്ലേ? ഈ മനോഭാവമാണ് ക്രിസ്തുവിനെ വെറുമൊരു ബിംബമാക്കാതിരുന്നത്. ക്രിസ്തുവിന്റെ ഈ ഭാവം തന്നെ നമ്മിലും ഉരുവാകട്ടെ.ഒരു പ്രളയം വേണ്ടി വന്നുവോ കെട്ടു  പോയ മൂല്യങ്ങളെ വീണ്ടും ഊതിക്കത്തിക്കുവാൻ ? ബിംബവത്കരിക്കപ്പെട്ട /പ്രതിമകളാക്കപ്പെട്ട ഈ സമൂഹത്തിൽ സചേതനരായി ജീവിക്കുവാൻ ക്രിസ്‌തുവിന്റെ  ഭാവം നമ്മുക്കെന്നും ആവശ്യമാണ്.

ജോ വർഗ്ഗീസ് അച്ചൻ

5/07/2018

കഥ 'നെടുവീർപ്പുകൾ'

       ജോർജ് അന്നും പതിവ് പോലെ റേഷൻകടയും പൂട്ടിയിറങ്ങി.നിലാവുണ്ട്. ആ വെളിച്ചം അയാൾ നടന്ന മൺപാതയെ സ്വർണനിറത്തിലാക്കിയിരുന്നു.നടക്കുന്നതിനിടയിൽ ജോർജിന്റെ ചിന്തകൾ മുരുണ്ടുകൂടി.ചെരുപ്പ് ശീലമില്ലാത്തതിനാൽ പാദങ്ങൾ എന്നും ഈ വഴിയെ അറിയുന്നതാണ്.അതുകൊണ്ട് സ്വപ്നലോകത്തായിരുന്നാലും നേരെ വീട്ടിൽ ചെല്ലും.

കടയിൽ എലിശല്ല്യം കലശലായിരിക്കുന്നു;ത്രാസ് പഴകിയത് കൊണ്ട് തട്ട് വല്ലാതെ ദ്രവിച്ചിരിക്കുന്നു. ഇതിന്റെ പേരിൽ ഇന്നും പറച്ചിൽ കേട്ടു.

മനസ്സിൽ ആളിയ ചിന്ത ഇതൊന്നുമല്ല.ഇനിയും വേണം നാലു ലക്ഷം!അയാളുടെ മനസ്സ് തിങ്ങിത്തിളച്ചു.
അന്നയ്ക്ക് ഒരു വേദന തോന്നിയതായിരുന്നു. അതു പിന്നെയും പിന്നെയും വന്നപ്പോൾ ഡോ. പണിക്കരെ ഒന്ന് കണ്ടു.
"നിങ്ങൾ ഓങ്കോളജിസ്റ്റിനെ കണ്ടു നോക്ക്"
എന്ന് പണിക്കർ ഡോക്ടർ പറഞ്ഞപ്പോൾ മാറിലെ വേദന മസ്തിഷ്ക്കത്തെ എരിച്ചു.നടത്തിയ ടെസ്റ്റുകൾക്കും റിപ്പോർട്ടുകൾക്കും കൈകൊട്ടിപ്പറയാൻ ഉണ്ടായിരുന്നത് സംശയങ്ങൾ ശരിയാണെന്നായിരുന്നു.

ജോർജിന്റെ മനക്കടലിൽ വേലിയേറ്റം മുറുകുകയായിരുന്നു. ഒരു എത്തും പിടിയുമില്ല.മകളെ കെട്ടിച്ച കടം ഇനിയും തീർക്കാൻ ഉണ്ടായിരുന്ന അയാൾക്ക്‌ നെടുവീർപ്പെടാൻ മാത്രം കെൽപ്പുണ്ടായിരുന്നു.

ചിന്തയും നടപ്പും സമാസമം ആയതിനാൽ പെട്ടെന്നു വീടെത്തി. കൽപ്പടികളിൽ ചവിട്ടി അയാൾ മുറിക്കക ത്തേയ്ക് കയറി.
"എടീ.... അന്നമ്മേ... "
മങ്ങിയ സ്വരത്തിലുള്ള ആ വിളി ജനലും കതകും കട്ടിളപ്പടികളും കടന്നു അങ്ങ് അടുക്കളേൽ ചെന്ന് നിന്നു.ഏതോ ചിന്തയിൽ മുങ്ങിത്താണുകൊണ്ടിരുന്ന അന്ന പെട്ടന്ന് ഉമ്മറത്തേക്കു വന്നു. കതകു തുറക്കുന്ന കൂട്ടത്തിൽ അവൾ ചോദിച്ചു.
"ഇച്ചായാ മണ്ണെണ്ണ കൊണ്ടുവന്നോ"?
വിധിയെ ഓർത്തു തളർന്ന അയാളുടെ മറുപടി ഒരു മൂളൽ മാത്രമായി.
"ഞാനൊന്നു കുളിച്ചിട്ട് വരാം. നീ കഴിക്കാൻ എടുത്തു വെയ്ക്ക്. നാളെ ആശുപത്രിയിൽ പോകാനുള്ളതല്ലേ.കട നാളെ രഘു  തുറന്നോളും"
നിദ്രയുടെ മടിത്തട്ടിൽ ചായുമ്പോൾ അയാൾക്ക്‌ ഉറക്കം അന്യമായിരുന്നു. കഷ്ടപ്പെട്ട് ആ ഇരുട്ട് അയാൾ വെളുപ്പിച്ചെടുത്തു.

കാലത്ത് ആറിന്റെ ബസിനു കയറി ആശുപത്രിയിലെത്തി.പേരു വിളിക്കുന്നതും കാത്തു ഡോക്ടറിന്റെ മുറിക്കു പുറത്തിരിക്കുമ്പോൾ അയാൾ അന്നയുടെ മുഖത്തേക്ക് പലപ്പോഴും നോക്കി.നിഴലുകളാണ് അവിടെയും ഇവിടെയും.

ഇപ്രാവശ്യം അന്നയ്ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളു. അവളെ അകത്തേക്ക് കയറ്റി വിട്ടിട്ടു അയാൾ പുറത്തേക്ക് നടന്നു. സിമന്റ്‌ തറയിൽ അയാളുടെ ഉള്ളംകാൽ തണുത്തു.
ആശുപത്രിയുടെ പുറത്ത് ഒരു കുരിശ് തൂങ്ങുന്നുണ്ട്.അതിനടുത്ത് ഒറ്റയ്ക്കിരുന്ന കസേരയിൽ അയാളിരുന്നു. നെടുവീർപ്പുകളുടെ ഖനം കൂടുന്നുണ്ട് എന്ന് അയാൾക്ക്‌ തന്നെ തോന്നിത്തുടങ്ങി.

അധികം വെളിച്ചമില്ലാത്ത ആ മുറിയിലെ ജനാലച്ചില്ലിൽ ജോർജിന്റെ യാചനകളുടെ ഭാവം മാത്രം പ്രതിഫലിച്ചു.അധികം താമസിയാതെ മരുന്ന് ചീട്ടും കയ്യിലേന്തി അന്ന വന്നു.അയാൾ എഴുന്നേറ്റു അന്നയുടെ കയ്യും പിടിച്ചു ഇറങ്ങി നടന്നു,ആ ഉച്ച വെയിലിലേക്ക്...
അപ്പോഴും മനസ്സ് മന്ത്രിച്ചു, ബാക്കി പണം എങ്ങനെയും തരാക്കണം !

കവിത 'സാഗരതീരം' -ജിജി ബാബു, മണിച്ചേരി

ഒരു വേനലിൻ സായന്തനകാറ്റേറ്റ്
അലസമാമെൻ നിദ്ര തൻ ഒടുവിൽ
വെറുതെ തോന്നിയതാം ചിന്താ-
ധാരായിൽ നടന്നു ഞാനാ
സാഗര വീചിയിൽ.

മണൽത്തിട്ട തൻ ചൂടിലും
അസ്തമ സൂര്യന്റെ നെടുവീർപ്പു -
ദൂരേയ്ക്ക് ഞാനെൻ നേത്രം
പതിയ്ക്കവേ ;അകലെയൊരു
ചെറു നൗക ഇളകിയാടുന്നു.
തിരമാല തൻ ആർത്തനാദവും
ഒടുവിലായ് മെല്ലെ വന്നൊരാ
തിരയിൽക്കൂടെ നടക്കവേ
സുന്ദര സുരഭില സ്പർശമാം
ഓളങ്ങളിൻ തലോടലിൽ
ദൂരേയ്ക്ക് നോക്കവേ
അകലെയൊരു കുഞ്ഞു പക്ഷി
കിതച്ചും, പുളച്ചും ഓടിയകലുന്നു,
തൻ കൂടണയാൻ.
മെല്ലെ നടന്നു ഞാൻ നോക്കി
അഭൗമമാം അസ്തമയസൂര്യന്റെ
സുന്ദരമാം രൂപഭംഗി.

തെളിഞ്ഞും കണ്ണിൽ സ്ഫുരിക്കുന്ന
ചെമ്പട്ടുമായി പരിപൂർണതയാം
പ്രകൃതിമേളങ്ങളിൽ  പതിയെ -
പതിയെ മറഞ്ഞു സാഗരത്തിൽ
അഗാധ ഗർത്തമാം സന്നിധെ.
അടങ്ങാക്കലിയുമായി വീണ്ടും
തട്ടിയുണർത്തിയ തിര തൻ
ഉത്തംഗരവങ്ങൾക്കൊടുവിൽ
വെയിൽ മങ്ങി, പറവകൾ -
ഓരോന്നായി മറഞ്ഞു തൻ -
ചില്ലകളിൽ, "പതിയെ ഇരുന്നു
ഞാനാ മണ്ണിന് പുതപ്പിൽ "
ഓർത്തു ഞാനെൻ ചിന്തകളെ
ആർത്തിരമ്പും കടലു പോലെ
തികട്ടി വന്നൊരെൻ നൊമ്പരങ്ങളെ
ഒരു നിമിഷമെൻ നയനങ്ങളെ
ഇറുക്കിയടച്ചു ഞാനാസ്വദിച്ചാ
സാഗരതീരത്തിൻ അലസമാം ഇരിപ്പിനെ
എന്റെ ഉയിരായി, നിനവായി
ആർത്തും, തിമിർത്തും ഒടുവിലായി
പതിയെയും വന്ന തിരമാലകളേ
നമിക്കട്ടെ നിങ്ങളെ ഒരു വേള
നയനസുഗതമാം ആർത്തനാദങ്ങളും
തിരയുടെ ഗംഭീരനാദത്തിലും
മറക്കുന്നു ഞാനെൻ സർവ ദുഖങ്ങളും

പിന്നെ നടന്നു മെല്ലെ മെല്ലെയെൻ
ജീവിതമാം തിരമാലകളിൻ നടുവിൽ.
തിരികെ നടന്നൊരെൻ യാത്രയിൽ
ഒരു വേള തിരിഞ്ഞു ഞാൻ നോക്കി.
തിരമാല തൻ ആരവങ്ങൾ, ശീൽക്കാര -
നാദവും കണ്ടെനിക്ക് തോന്നി,
ഒരു വേള അവരെനിക്കേകുന്ന
യാത്രാമൊഴിക്കായി
ഏകട്ടെയെൻ കൂപ്പുകൈകൾ

Poem 'The Innocent Smile' -Doyal Jobin Jacob, Cathedral calicut

The wind whispered
as we moved to
The Garden of love.
The bees entangled us
and the honey showered.
We talked of
flowers,of butterflies,and of fairy queen.
In her eyes,I could
see Love, Peace and Humanity.
The river flowed beside us
Streaming the Water of life.
She smiled at once
and flowers of doom fell
upon me.

Those days are gone
my dear Friend
Those days are gone,
now you are- Old,Bold and
Sold to this World.
You are brave,like a snake
Cunning like a fox.
And
changing like a Chameleon.

കവിത 'പ്രാർത്ഥന' Alan christy Joy, മണിച്ചേരി

പുലരി തൻ മൺവീണ മീട്ടിയുണരുമ്പോൾ
പാഴ്മുളം തണ്ടുകൾ തനിയെ പാടുമ്പോൾ
ഇളമൊരു കാറ്റിലായാലിലയാടുമ്പോൾ
സർവേശ്വരാ ഞങ്ങളറിയുന്നിതാ
എങ്ങുമലിവൂറുമാ കരളാലനം

ഉലകിന് വെളിച്ചമായി നീയുദിച്ചീടുന്നു
തെന്നലായി സാന്ത്വനമേകി തഴുകുന്നു
ജീവനരുളുന്നു പുൽക്കൊടിത്തുമ്പിലും
തത്തിക്കളിക്കയാം നിൻ കാവ്യ ഹൃത്തടം

കാത്തരുളേണമേ കാവൽ വിളക്കു നീ
പാവമാം ഞങ്ങളെ ഈ ഊഴിയിൽ
അങ്ങാണ് പാലകൻ സർവ്വതുമീശ്വരാ
ഏകി നമിക്കുമീ ഏഴയെ കാണുക നീ

3/31/2018

കവിത എയ്‌ഞ്ചൽ എസ്തപ്പാനോസ് ചക്കിട്ടപ്പാറ

ബിംബങ്ങൾ
"""""""""""""""""

നാലു ചില്ലുചുവരിനുള്ളിൽ
ശ്വാസത്തിൻ നിശ്വാസമില്ലാതെ
ശിലാ ശില്പമായ് എന്തിനു നിൽപ്പൂ നീ....... 
മനുഷ്യകാപട്യത്തിൽ വിരിഞ്ഞപൂവിന്റെ
തേൻനുകരാൻ കാത്തുനിൽക്കയോ നീ.....

വേദനയില്ല, വികാരമില്ല പൊള്ളയായ
ജീവിതത്തിനുള്ളിലെ വെന്തു നീറിയ
ഓർമ്മകൾ മാത്രം, ബിംബമെന്ന
പേരുമാത്രം... എന്തിനു പൂജിപ്പൂ....
എന്തിനരാധിപ്പൂ....
പൂമാലകളുടെ അധിനിവേശം മനുഷ്യതിന്മകളുടെ കൊലക്കയറായ് രൂപ-
കൂട്ടിൽ എത്തി നോക്കുമ്പോൾ, നിസ്സഹായതയുടെ നേർരൂപമായി മാറുന്നുവോ നീ ദൈവമേ..

നൻമയുടെ പ്രതിരൂപമായ നിന്റെ വിശ്വ ആത്മാവിനെ,
ശിലയുടെ ഉള്ളിൽ ആണി അടിച്ചു കയറ്റുന്നുവോ മർത്യാ.....

എന്തിനു ശിക്ഷിപ്പൂ നീ...
എന്തിനു വഞ്ചിപ്പൂ നീ...
കരുണയുടെ രൂപമേ...
നൻമയുടെ ആത്മാവേ...

നിനക്ക് മുന്നിൽ ഞാനർപ്പിക്കുന്നു
എൻ കണ്ണീർ പൂക്കൾ..

ശിലക്കു മുന്നിലല്ല,
നിൻ ആതാമാവിനു മുന്നിൽ, നിൻ നോവിനു മുന്നിൽ, സ്നേഹത്തിൻ കുങ്കുമപ്പൂക്കൾ
വാരി വിതറുന്നു ഞാൻ....

ശിലയാക്കിയതിനു മാപ്പ്.... മാപ്പ്... മാപ്പ്....
             
                          

  

3/14/2018

ഏകദിന ധ്യാനയോഗ റിപ്പോർട്ട്‌ (കൊയിലാണ്ടി FEB 2018 )

2018 ലെ ആദ്യ യോഗം ഫെബ്രുവരി 25 നു കൊയിലാണ്ടി ഫ്രിറ്റ്സ് മെമ്മോറിയൽ CSI പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.9 മണിക്ക് വിശുദ്ധ ആരാധനക്കു ശേഷം റവ. ജോ വർഗീസ് അച്ചന്റെ പ്രാർത്ഥനയോടെ   ആരംഭിച്ച യോഗത്തിന് കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി Mr. റോഹൻ സ്വാഗതം പറഞ്ഞു.റവ. ബെർന്നെട്ട് അച്ചൻ നയിച്ച സിംഗിംഗ് സെഷനു ശേഷം അനുഗ്രഹീത സന്ദേശം നൽകിയത് റവ. ജിജോ ആൽബർട് അച്ചനായിരുന്നു.
ഉച്ചഭക്ഷണം കഴിഞ്ഞു നടത്തിയ ക്വിസ് മത്സരത്തിൽ (വെളിപ്പാട് )പുതിയങ്ങാടി, ചക്കിട്ടപ്പാറ, പുതിയറ സഭകൾ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ജോയിന്റ് സെക്രട്ടറി ജിക്കി ജാക്ക്വിലിന്റെ ഒഴിവിലേക്ക് കൊയിലാണ്ടി യുവജന സഖ്യഗം റിന്റു അനൂപ് ഇലക്ഷന് വഴി തെരഞ്ഞെടുക്കപ്പെട്ടു.പിന്നീട് നടന്ന ബിസിനസ്‌ മീറ്റിൽ ജിക്കി കഴിഞ്ഞ യോഗ റിപ്പോർട്ടും അലൻ ക്രിസ്റ്റി കണക്കു വിവരങ്ങളും അവതരിപ്പിച്ചു.  അടുത്ത യോഗം മെയ്‌ മാസത്തിൽ  സെന്റ് മേരീസ്‌ പള്ളിയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.  ക്വിസിനായി ദാനിയൽ  1-12 അധ്യായങ്ങൾ  തെരഞ്ഞെടുത്തു.നമ്മുടെ സഭാപരിധിക്ക് അപ്പുറം സമൂഹത്തിലിറങ്ങി സേവനം ചെയ്യുവാനുള്ള ചില  പുതു ചിന്തകൾ യുവജനങ്ങൾ പങ്കു വെച്ചത് യോഗത്തെ വ്യത്യസ്തമാക്കി.ഏരിയ മാഗസിനായ  യൂത്ത് ഹൊറൈസന്റെ  കഴിഞ്ഞ ലക്ക പദപ്രശന വിജയി അനൂപ് മോസസ് (കൊയിലാണ്ടി) ജിജോ അച്ചന്റെ കയ്യിൽ നിന്നും  സമ്മാനം ഏറ്റുവാങ്ങി.
ജോയിന്റ് സെക്രട്ടറി ടിനോയ് നന്ദി  പറഞ്ഞു.ജോ അച്ചന്റെ പ്രാർത്ഥനയോടെ മീറ്റിംഗ് ഭംഗിയായി  അവസാനിച്ചു.

CSI KERALA YOUTH MOVEMENT LEADER'S TRAINING PROGRAMME

2018 ലെ റീജിയണൽ ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ് മാർച്ച്‌ 10, 11 തീയതികളിൽ ഓതറ CSI Eco-Spirictuality Centre-ൽ  വെച്ച് നടത്തപ്പെട്ടു. മലബാർ മഹായിടവക ബിഷപ്പ് Rt.Rev. Dr. Royce Manoj Victor തിരുമേനി അധ്യക്ഷത വഹിച്ച യോഗം Rt.റവ. K.G.ഡാനിയേൽ തിരുമേനി  ഉദ്‌ഘാടനം ചെയ്തു.സിനഡ് യൂത്ത് ഡയറക്ടർ റെവ. സോളമൻ പോൾ ന്റെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.മലബാർ ഡായോസിസിൽ ന്നും 8 പേര് പങ്കെടുത്തു. Rev.Dr.David Joy(UTC Banglore) ചിന്താവിഷയം  *Youth Descipleship in the Context of Empire* അവതരിപ്പിച്ചു.പ്രധാനമായും മൂന്ന് സെഷൻ ആണ് ഉണ്ടായിരുന്നത്. റവ.ഷിബി  വര്ഗീസ് (Marthoma Seminary Kottayam) ന്റെ  ക്ലാസും Mr.സിജു  തോമസ്  ആലഞ്ചേരിയുടെ motivation ക്ലാസും  Dr.ജോർജ്  വര്ഗീസ് (Marthoma College Thiruvalla)യുടെ സാമ്പത്തികസംബന്ധിയായ അവലോകന ക്ലാസും ഉപകാരപ്രദമായിരുന്നു  സമകാലിക ലോകത്തിലെ സാമ്പത്തിക, രാഷ്ട്രീയ,സാമൂഹിക മേഖലകളിലെ സാമ്രാജ്യങ്ങളെ തിരിച്ചറിയാനും അതിനെതിരെ നല്ല ക്രിസ്ത്യൻ ശിഷ്യത്വം രൂപീകരിക്കാനും ചർച്ചകൾ വിളിച്ചു പറഞ്ഞു. മനോഹരമായ വിശുദ്ധ ആരാധന, ice breaking സെഷൻ,പരിസ്ഥിതി സൗഹൃദ- അന്തരീക്ഷം,നല്ല ഭക്ഷണം, താമസം എന്നിങ്ങനെ ഏറെ കാര്യങ്ങളിൽ പ്രോഗ്രാം മികവ് പുലർത്തി.
11 നു ഉച്ചഭക്ഷണത്തോടെ ക്യാമ്പ് അവസാനിച്ചു.
നന്ദി

3/05/2018

യൂണിറ്റ് റിപ്പോർട്ട്‌ CSI Schaufler Memorial Church Puthiyara '''''''''''''''''''''''''''''''''''''''''


1)രണ്ടു മാസത്തിൽ ഒരിക്കൽ ചേവായൂരിലെ ഡെർമിറ്റോളജി ഹോസ്പിറ്റലിൽ സ്ഥിതി ചെയുന്ന പള്ളിയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ ആരാധന എടുക്കാറുണ്ട്

2)രണ്ടു മാസത്തിൽ ഒരിക്കൽ ഞായർ ആരാധനയ്ക് ശേഷം യുവജനങ്ങൾ സഭാജനങ്ങൾക്ക് ചായയും ലഖുഭക്ഷണവും വിതരണം ചെയ്യുന്നു

3)മാസത്തിൽ ഒരിക്കൽ റവ. ബിജു ജോൺ അച്ചൻ നൽകുന്ന ബൈബിൾ ക്ലാസ്സിൽ പങ്കെടുക്കും

4)കഴിഞ്ഞ വർഷം ഡിസംബർ 3 മുതൽ 20 വരേ യുവജങ്ങളുടെ പൂർണ പങ്കാളിത്തത്തോടെ പള്ളിയിൽ ക്രിസ്മസ് കരോൾ നടത്തപ്പെട്ടു

5)'Celebrating 500 years of reformation' എന്ന വിഷയത്തിൽ കലണ്ടർ ഡിസൈൻ ചെയ്തു സഭയിൽ വില്പന നടത്തി ഒരു തുക സമ്പാദിച്ചു 

6)23/12/2017 ന് വെസ്റ്റ് ഹില്ലിൽ ഉള്ള 'Poor Home' സന്ദർശിച്ചു ഈ തുക സംഭാവന നൽകുകയും ഭക്ഷണ  വിതരണം ചെയുകയും കൂടാതെ   അന്തേവാസികൾക്കായി കരോൾ ഗാനം ആലപിക്കുകയും ചെയ്തു

7)24/13/2017 ന് പള്ളിയിലെ ക്രിസ്മസ് രാത്രി 'നല്ല സമരിയക്കാരന്റെ' കഥയെ ആസ്പദമാക്കി യുവജനങ്ങൾ മ്യൂസിക്കൽ സ്കിറ് അവതരിപ്പിച്ചത് പുത്തൻ അനുഭവമായി..

കവിത Angel Chakkittappara

കവിത
Angel Chakkittappara

ജലയുദ്ധം
''''"""'""""""""
ജലം,
ദൈവത്തിന്റെ ദാനം
ഭൂമി തൻ സ്നേഹാശ്രുക്കൾ
നിറയുന്ന ജലാശയങ്ങൾ
തഴുകുന്ന പുലരിയുടെ
ഹർഷരവങ്ങൾ
വീണ്ടുമോർക്കുന്നു ഞാൻ
ബാല്യകാലത്തിലെ
തുളുമ്പുന്ന വെൺമുത്തിനെയും  തുടിക്കുന്ന മേഘത്തെയും

കത്തുന്ന സൂര്യന്റെ കൺകളിൽ
കണ്ണീരിന്റെ തിളക്കം
പ്ലാസ്റ്റിക് കുപ്പികളിൽ
അസ്ഥിത്വം മറന്ന
ജലത്തിന്റെ നാവിലും
ദാഹം !
വരണ്ട മണ്ണിന്റെ
നെറ്റിയിൽ ചുംബിച്ച
പൊടിക്കാറ്റിന്റെ ഉള്ളിലും മോഹം.
ഉറവ തേടിയലഞ്ഞ
വേരിന്റെ സ്വപ്നവും ശൂന്യം.
ജലമില്ല...
ജീവന്റെ തുടിപ്പിനായ്...

ചുട്ടുപൊള്ളുന്ന പുഴ മണലിനേ
സാക്ഷിയാക്കി ഞാൻ
പ്രഖ്യാപിക്കുന്നു
ജലയുദ്ധം !!!

Greek Mythology

T he Greeks believe that Prometheus is the Potter God. He makes man from clay. One day, he decided to sculpt a statue of Truth, who would co...