5/09/2018

കവിത 'ഞാൻ എന്ന ചോദ്യത്തിന് ' -റിയ സ്റ്റാൻലി, ഫറോക്ക്

(കവിത രചന, ഒന്നാം സ്ഥാനം- 2018 മലബാർ ഡയോസിസൻ കലാമേള)

ഒരിറ്റു ചോരയിൽ ഉടലെടുത്ത ഞാൻ
മണ്ണിതിൽ പിറന്നതെന്തിനുവേണ്ടി
ഇരു കയ്യും കൂപ്പി അന്നു ഞാൻ ചോദിച്ചു അന്നു നീ ഉത്തരമരുളി നാഥാ... ഞാനോർക്കുന്നു
ഞാൻ ഞാനായി മാറുന്ന നിമിഷത്തിനു വേണ്ടി
ആയിരുന്നല്ലോ നീ എന്നെ സൃഷ്ടിച്ചത് എന്ന്
അന്നു മുതൽ ഞാൻ തേടുകയാണ്
എന്നെ ഞാനായി മാറ്റുന്ന ആ ഒരു നിമിഷത്തിനായി
നിറങ്ങളുടെ താഴ്‌വരയിലാണെന്ന് കരുതി
ഞാൻ എന്നെത്തന്നെ സ്വയം തിരയുമ്പോഴും
ഭീതിയുടെ ഇരുട്ടിലേക്ക് നീ എന്നെ മറച്ചു നിർത്തി
അന്നു ഞാൻ അതേ ചൊല്ലി
ഖേദിച്ചു,എന്നുള്ളിലെ നിന്നെ ഞാൻ കുറ്റപ്പെടുത്തി
പക്ഷെ ഇന്ന് ഞാൻ അറിയുന്നു
നിറങ്ങളുടെ താഴ്‌വരയെക്കാൾ നല്ലത് ഇരുട്ടിന്റെ മറവാണെന്ന് !
അവിടെ സ്വന്തം നിഴലിനെപ്പോലും ഭയക്കേണ്ടല്ലോ.
ഇന്ന് ഞാൻ തിരിച്ചറിയുന്നു എന്നിലെ എന്നെ
എന്നെ ഞാനാക്കിയത് നീയാണ് !
അതേ,
ഞാനെന്ന ചോദ്യത്തിന് നീ തന്ന ഉത്തരം
നിന്റെ പേർ തന്നെയല്ലേ നാഥാ.. !

No comments:

Post a Comment

Note: only a member of this blog may post a comment.

Greek Mythology

T he Greeks believe that Prometheus is the Potter God. He makes man from clay. One day, he decided to sculpt a statue of Truth, who would co...