3/05/2018

കവിത Angel Chakkittappara

കവിത
Angel Chakkittappara

ജലയുദ്ധം
''''"""'""""""""
ജലം,
ദൈവത്തിന്റെ ദാനം
ഭൂമി തൻ സ്നേഹാശ്രുക്കൾ
നിറയുന്ന ജലാശയങ്ങൾ
തഴുകുന്ന പുലരിയുടെ
ഹർഷരവങ്ങൾ
വീണ്ടുമോർക്കുന്നു ഞാൻ
ബാല്യകാലത്തിലെ
തുളുമ്പുന്ന വെൺമുത്തിനെയും  തുടിക്കുന്ന മേഘത്തെയും

കത്തുന്ന സൂര്യന്റെ കൺകളിൽ
കണ്ണീരിന്റെ തിളക്കം
പ്ലാസ്റ്റിക് കുപ്പികളിൽ
അസ്ഥിത്വം മറന്ന
ജലത്തിന്റെ നാവിലും
ദാഹം !
വരണ്ട മണ്ണിന്റെ
നെറ്റിയിൽ ചുംബിച്ച
പൊടിക്കാറ്റിന്റെ ഉള്ളിലും മോഹം.
ഉറവ തേടിയലഞ്ഞ
വേരിന്റെ സ്വപ്നവും ശൂന്യം.
ജലമില്ല...
ജീവന്റെ തുടിപ്പിനായ്...

ചുട്ടുപൊള്ളുന്ന പുഴ മണലിനേ
സാക്ഷിയാക്കി ഞാൻ
പ്രഖ്യാപിക്കുന്നു
ജലയുദ്ധം !!!

No comments:

Post a Comment

Note: only a member of this blog may post a comment.

Greek Mythology

T he Greeks believe that Prometheus is the Potter God. He makes man from clay. One day, he decided to sculpt a statue of Truth, who would co...