10/05/2018

കഥ 'മാർബിൾ പ്രതിമ '

ആ മനോഹരമായ നഗരമധ്യത്തിൽ മാർബിൾ പതിച്ച ഒരു മ്യൂസിയം ഉണ്ടായിരുന്നു.ഒത്ത നടുക്കായി ഒരു വലിയ മാർബിൾ പ്രതിമയും.മ്യൂസിയം സന്ദർശിക്കുവാൻ  ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും ആളുകൾ വന്നിരുന്നു.ഭീമാകാരനായ പ്രതിമയെ നോക്കി അവരെല്ലാം അത്ഭുതം കൂറി.

ഒരു രാത്രി മാർബിൾ പതിച്ച നിലം പ്രതിമയോട് സംസാരിക്കാൻ തുടങ്ങി.

"ഹേയ്, ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇത്രയധികം ആളുകൾ വന്ന് നിന്നെ ആരാധിക്കുന്നു. അതും എന്റെ മേൽ ചവിട്ടി എന്നെ ഒഴിവാക്കി നിന്നുകൊണ്ട്. ഇത് എന്തൊരു അവസ്ഥയാണ് ? "

പ്രതിമ പറഞ്ഞു,
"പ്രിയ സഹോദരാ  നീ ഓർക്കുന്നില്ലേ. നമ്മൾ ഇരുവരും വന്നത് ഒരേ ഇടത്തു  നിന്നായിരുന്നു"

"അതെ. ഓർമ്മിക്കുന്നു. അതുകൊണ്ട് തന്നെയാണ് പറഞ്ഞത് എന്നോടിവർ ചെയുന്നത് അനീതിയാണ്. നമ്മൾ ഒരേയിടത്തു നിന്നും ജനിച്ചു. പക്ഷെ ഈ ലോകം വിവേചനം കാണിക്കുന്നു. ഇത് അനീതിയാണ്"

"അതെ. നീ എന്റെ സഹോദരൻ ആണ്. നീ ഓർക്കുന്നോ ശില്പി നിന്റെ മേൽ ശില്പം കൊത്തുവാൻ തുടങ്ങിയപ്പോൾ നീ തടുത്തത് ?"

"ഉണ്ട്. ഞാൻ അയാളെ വെറുക്കുന്നു. എന്തൊരു മൂർച്ചയുള്ള ആയുധങ്ങളാണ് അയാളുടെ കൈയിൽ ഉണ്ടായിരുന്നത് !"

"നീ അദ്ദേഹത്തെ വക വെച്ചില്ല. ആ കൈകൾക്ക് നിന്റെ മേൽ പണിയുവാൻ കഴിഞ്ഞില്ല. പകരം എന്നെ തിരഞ്ഞെടുത്തു. എനിക്കറിയാമായിരുന്നു അദ്ദേഹത്തിന്റെ അധ്വാനം എന്നിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ! വേദനിപ്പിച്ചെങ്കിലും ആ ആയുധങ്ങളെ എന്റെ മേൽ വർത്തിക്കുവാൻ ഞാൻ അനുവദിച്ചു"

"പക്ഷെ എത്ര വേദനാജനക മായിരുന്നു അത് !"

"സഹോദരാ, ജീവിതത്തിൽ ഓരോന്നിനും വില ഉണ്ട്. പാതിയിൽ വെച്ചു നീ തടുത്തു മടുത്തു പോയി. അങ്ങനെയിരിക്കെ നിന്റെ മുന്നിൽ എത്തിയവരെ പഴിച്ചിട്ട് എന്ത് കാര്യം ?"

മാർബിൾ നിലം പ്രതിമയുടെ വാക്കുകളിലേക്ക് കൂടുതൽ ഇറങ്ങി ചെന്നു കൊണ്ടിരുന്നു.

No comments:

Post a Comment

Note: only a member of this blog may post a comment.

Greek Mythology

T he Greeks believe that Prometheus is the Potter God. He makes man from clay. One day, he decided to sculpt a statue of Truth, who would co...