കുറ്റവാളിയെ അന്വേഷിച്ചുള്ള യാത്രയിലായിരുന്നു ഹോംസും വാട്സനും.ഒരു മരുഭൂമിയിൽ ടെന്റ് കെട്ടി ഉറങ്ങുന്നു സമയത്ത് ഹോംസ് വാട്സനെ തട്ടിവിളിച്ചു.
"നീ കണ്ടില്ലേ മാനത്തു നക്ഷത്രങ്ങളെ ?"
"കണ്ടു"
"നിനക്കെന്തു തോന്നുന്നു ?"
"എന്ത് തോന്നാൻ ?നക്ഷത്രങ്ങളുടെ വിന്യാസം വെച്ച് നോക്കിയാൽ ഇപ്പോൾ രാവിലെ മൂന്നു മണി ആയിക്കാണും"
"മറ്റൊന്നും തോന്നുന്നില്ലേ ?"
"ങ്ങും... ഈ രാത്രിയിൽ ഞാൻ കവി ആയിപ്പോകുന്നു. ആകാശതോപ്പിലെ നക്ഷത്രപ്പൂക്കൾ !. അല്ല നിനക്കെന്താ തോന്നിയത് ?"
"നല്ല കവിത.മിസ്റ്റർ കവീ,നമ്മുടെ ടെന്റ് ആരോ അടിച്ചോണ്ട് പോയെടോ !"
(കാണേണ്ട കാര്യമൊഴിച്ച് ബാക്കിയുള്ളതെല്ലാം കാണുന്ന ബുദ്ധിമാൻമാർക്ക് സമർപ്പണം)
-കടപ്പാട്
No comments:
Post a Comment
Note: only a member of this blog may post a comment.