ഒരു വേനലിൻ സായന്തനകാറ്റേറ്റ്
അലസമാമെൻ നിദ്ര തൻ ഒടുവിൽ
വെറുതെ തോന്നിയതാം ചിന്താ-
ധാരായിൽ നടന്നു ഞാനാ
സാഗര വീചിയിൽ.
മണൽത്തിട്ട തൻ ചൂടിലും
അസ്തമ സൂര്യന്റെ നെടുവീർപ്പു -
ദൂരേയ്ക്ക് ഞാനെൻ നേത്രം
പതിയ്ക്കവേ ;അകലെയൊരു
ചെറു നൗക ഇളകിയാടുന്നു.
തിരമാല തൻ ആർത്തനാദവും
ഒടുവിലായ് മെല്ലെ വന്നൊരാ
തിരയിൽക്കൂടെ നടക്കവേ
സുന്ദര സുരഭില സ്പർശമാം
ഓളങ്ങളിൻ തലോടലിൽ
ദൂരേയ്ക്ക് നോക്കവേ
അകലെയൊരു കുഞ്ഞു പക്ഷി
കിതച്ചും, പുളച്ചും ഓടിയകലുന്നു,
തൻ കൂടണയാൻ.
മെല്ലെ നടന്നു ഞാൻ നോക്കി
അഭൗമമാം അസ്തമയസൂര്യന്റെ
സുന്ദരമാം രൂപഭംഗി.
തെളിഞ്ഞും കണ്ണിൽ സ്ഫുരിക്കുന്ന
ചെമ്പട്ടുമായി പരിപൂർണതയാം
പ്രകൃതിമേളങ്ങളിൽ പതിയെ -
പതിയെ മറഞ്ഞു സാഗരത്തിൽ
അഗാധ ഗർത്തമാം സന്നിധെ.
അടങ്ങാക്കലിയുമായി വീണ്ടും
തട്ടിയുണർത്തിയ തിര തൻ
ഉത്തംഗരവങ്ങൾക്കൊടുവിൽ
വെയിൽ മങ്ങി, പറവകൾ -
ഓരോന്നായി മറഞ്ഞു തൻ -
ചില്ലകളിൽ, "പതിയെ ഇരുന്നു
ഞാനാ മണ്ണിന് പുതപ്പിൽ "
ഓർത്തു ഞാനെൻ ചിന്തകളെ
ആർത്തിരമ്പും കടലു പോലെ
തികട്ടി വന്നൊരെൻ നൊമ്പരങ്ങളെ
ഒരു നിമിഷമെൻ നയനങ്ങളെ
ഇറുക്കിയടച്ചു ഞാനാസ്വദിച്ചാ
സാഗരതീരത്തിൻ അലസമാം ഇരിപ്പിനെ
എന്റെ ഉയിരായി, നിനവായി
ആർത്തും, തിമിർത്തും ഒടുവിലായി
പതിയെയും വന്ന തിരമാലകളേ
നമിക്കട്ടെ നിങ്ങളെ ഒരു വേള
നയനസുഗതമാം ആർത്തനാദങ്ങളും
തിരയുടെ ഗംഭീരനാദത്തിലും
മറക്കുന്നു ഞാനെൻ സർവ ദുഖങ്ങളും
പിന്നെ നടന്നു മെല്ലെ മെല്ലെയെൻ
ജീവിതമാം തിരമാലകളിൻ നടുവിൽ.
തിരികെ നടന്നൊരെൻ യാത്രയിൽ
ഒരു വേള തിരിഞ്ഞു ഞാൻ നോക്കി.
തിരമാല തൻ ആരവങ്ങൾ, ശീൽക്കാര -
നാദവും കണ്ടെനിക്ക് തോന്നി,
ഒരു വേള അവരെനിക്കേകുന്ന
യാത്രാമൊഴിക്കായി
ഏകട്ടെയെൻ കൂപ്പുകൈകൾ
No comments:
Post a Comment
Note: only a member of this blog may post a comment.